മാഡ്രിഡ്: കറ്റാലന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നത് കളിക്കളത്തില്‍ ബാഴ്സലോണയെ തെല്ലും ബാധിച്ചില്ല. ലാ ലിഗയില്‍ അത്ലറ്റിക് ബില്‍ബാവൊയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി ലീഗില്‍ ബാഴ്സലോണ ഒന്നാമത് തുടരുന്നു.
എവേ മത്സരത്തില്‍ ലയണല്‍ മെസി (36), പൗളീഞ്ഞൊ (90+2) എന്നിവര്‍ കറ്റാലന്മാര്ക്കായി സ്കോര്‍ ചെയ്തു. 10 കളികളില്‍ 28 പോയിന്റുണ്ട് ബാഴ്സയ്ക്ക്. രണ്ടാമതുള്ള വലന്‍സിയയ്ക്ക് 24 പോയിന്റ്. കഴിഞ്ഞ കളിയില്‍ വലന്‍സിയ 2-1ന് ഡിപൊര്ട്ടീവൊ ആല്‍വ്സിനെ കീഴടക്കി. സിമോണ്‍ സാസയും റോഡ്രിഗൊയും വലന്‍സിയയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍, അലെക്സിസ് ആല്‍വ്സിന്റെ ആശ്വാസം.
കരുത്തരായ അത്ലറ്റികോ മാഡ്രിഡിന് സമനില. തട്ടകത്തില്‍ വിയ്യ റയലിനോട് കുരുങ്ങി (1-1). എയ്ഞ്ചല്‍ കൊറയയിലൂടെ മുന്നിലെത്തിയ അത്ലറ്റികോയെ കാര്‍ലോസ് ബക്കയിലൂടെയാണ് വിയ്യ തളച്ചത്. 20 പോയിന്റുമായി നാലാം സ്ഥാനത്താണ് അത്ലറ്റികോ. മറ്റൊരു കളിയില്‍ സെവിയ്യ, ലെഗന്‍സിനെ തോല്‍പ്പിച്ചു (2-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: