ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം, അണ്ടര്‍ 17 ഫുട്ബോള്‍ ടീം, ബാഡ്മിന്റണ്‍ താരം കെ. ശ്രീകാന്ത് എന്നിവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. പ്രതിമാസ റേഡിയൊ പ്രഭാഷണ പരമ്പര ‘മന് കീ ബാത്തി’ലൂടെയാണ് മോദി രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ താരങ്ങളെ പരാമര്‍ശിച്ചത്.
”പത്ത് വര്‍ഷത്തിനു ശേഷം ഇന്ത്യ ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. മുഴുവന്‍ ടീമംഗങ്ങള്‍ക്കും ഒഫീഷ്യല്‍സിനും അഭിനന്ദനം. ബാഡ്മിന്റണില്‍ കെ. ശ്രീകാന്തും മികച്ച നേട്ടമുണ്ടാക്കി. ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പില്‍ കളിച്ച നമ്മുടെ കൗമാര താരങ്ങള്‍ ആരാധകരുടെ മനം കീഴടക്കി. ഫുട്ബോളില്‍ ഇന്ത്യയുടെ ഭാവി തിളക്കമാര്‍ന്നതാണ്”- മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: