അറ്റാദായത്തില്‍ 367 % വളര്‍ച്ചയുമായി ക്യൂസ്സ് കോര്‍പ്പ്

Monday 30 October 2017 12:24 am IST

കൊച്ചി: ബിസിനസ്സ് സേവന ദാതാക്കളായ ക്യൂസ്സ് കോര്‍പ്പ് ലിമിറ്റഡ് സപ്തംബര്‍ 30ന് അവസാനിച്ച 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 367 ശതമാനം വളര്‍ച്ച നേടി. ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 141 കോടി രൂപയാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 30 കോടി മാത്രമാണ് കമ്പനിക്ക് നേടാനായത്. വെദാങ് സെല്ലുലാര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 40 കോടിയുടെ നിക്ഷേപം നടത്തി 70 ശതമാനം ഓഹരി ഏറ്റെടുക്കുവാന്‍ കമ്പനി കരാര്‍ ഒപ്പുവച്ചു. 25 ശതമാനം വളര്‍ച്ചയോടെ ക്യൂസ്സ് കോര്‍പ്പ് 1,274 കോടിയുടെ വരുമാനവും നേടിയിട്ടുണ്ട്. ജീവനക്കാരുടെ ഏണ്ണത്തില്‍ 53 ശതമാനം വര്‍ധനവാണുണ്ടായത്. പുതിയ കാല്‍വയ്പ്പായി 874 കോടിയുടെ നിയമനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാനും ഞങ്ങള്‍ക്ക് സാധിച്ചുവെന്ന് ക്യുസ്സ് കോര്‍പ്പ് ലിമിറ്റഡ് സിഎംഡിയും സിഇഒയുമായ അജിത് ഐസ്സക് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.