കെ‌എച്ച്‌എം‌എന്‍ ദീപാവലി ആഘോഷിച്ചു

Thursday 9 November 2017 10:14 am IST

മിനിയാപ്പോളിസ് : മിനസോട്ടയില്‍ താമസിക്കുന്ന കേരളത്തിലെ ഹിന്ദുക്കളുടെ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് മിനസോട്ട (കെ‌എച്ച്‌എം‌എന്‍) ദീപാവലി ആഘോഷിച്ചു. ഹിന്ദു പൈതൃകവും സനാധന ധര്‍മ്മ മൂല്യങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചതാണ് കെ‌എച്ച്‌എം‌എന്‍. മിനസോട്ടയിലെ ഹിന്ദു ക്ഷേത്രവുമായി സഹകരിച്ച് കെ‌എച്ച്‌എംഎന്‍ പല പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ദീപാവലി ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ആയി ധാരാളം പേര്‍ പങ്കെടുത്തു. സുരേഷ് നായര്‍, ഗോപാല്‍ നാരായണന്‍, ശിവകൃഷ്ണ സ്വാമി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചരിറ്റബിള്‍ സ്ഥാപനമായ ബാലികാ സദനത്തിന് കെ‌എച്ച്‌എം‌എന്‍ നല്‍കുന്ന സംഭാവന ശിവകൃഷ്ണസ്വാമി ഏറ്റുവാങ്ങി. വനവാസികളായ കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി സംഭാവന ചെയ്ത തുക വിനിയോഗിക്കുന്നതാണ്.