ലക്നൗ: യുപിയിലെ ബറേലിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര് മരിച്ചു. മരിച്ചവരെല്ലാം കാര്‍ യാത്രികരാണ്. പിലിഭിത്ത്-ബറേലി ദേശീയപാതയിലാണ് അപകടമുണ്ടായത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് ആറ് പേരെയും പുറത്തെടുത്തത്. മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചവരെല്ലാം പുരുഷന്മാരാണ്.
അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: