ബിജെപി പ്രവര്‍ത്തകര്‍ റോഡ് ശുചീകരിച്ചു

Monday 30 October 2017 2:05 pm IST

വിളപ്പില്‍: പേയാട് തിരുനെല്ലിയൂര്‍ ശിവതമ്പുരാന്‍ ക്ഷേത്രം റോഡ് ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ശുചീകരിച്ചു. കുണ്ടമണ്‍ഭാഗം മുതല്‍ തിരുനെല്ലിയൂര്‍ ക്ഷേത്രം വരെയുള്ള റോഡിന് ഇരുവശവും കാടും പടര്‍പ്പും നിറഞ്ഞ നിലയിലായിരുന്നു. വാര്‍ഡ് മെംബര്‍ അടക്കമുള്ളവരോട് നാട്ടുകാര്‍ പലപ്രാവശ്യം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി. അവസാനം സഹികെട്ട് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി തിരുനെല്ലിയൂര്‍ സുധീഷിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ശുചീകരണം ക്ഷേത്രസമിതി പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.