കഴക്കൂട്ടം: കേരള ജേര്‍ണലിസ്റ്റ് യൂണിയന് തിരുവനന്തപുരം ജില്ലാ സമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിച്ചു. കേരള ജേര്‍ണലിസ്റ്റ് യൂണിയന് സംസ്ഥാന പ്രസിഡന്റ് ബാബുതോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അനില്‍ ബിശ്വാസ്, ഇ .എം. ബാബു, സനില്‍ അടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സി.ദിവാകരന് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ കാര്യവട്ടം ശ്രീകണ്ഠന് നായര്‍,,ഗോകുലം ഗോപാലന്, എ.ഫിറോസ് ഖാന്, തോട്ടയ്ക്കാട് ശശി, വിഭു പിരപ്പന്‍കോട് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: