ജനജാഗ്രതാ യാത്ര ആര്‍ക്കും വേണ്ടാത്ത യാത്രയായി - കുമ്മനം

Monday 30 October 2017 9:37 am IST

ആലപ്പുഴ: ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്ര എട്ടു നിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആര്‍ക്കും വേണ്ടാത്ത യാത്രയായി ജനജാഗ്രതാ യാത്ര മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം. സിപിഎം കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ കാര്‍യാത്രാ വിവാദത്തെ പരാമര്‍ശിച്ച്‌ കുമ്മനം പരിഹസിച്ചു. കാരാട്ടുമാരാണ് സിപിഐഎമ്മിനെ ഭരിക്കുന്നത്. പകല്‍ വെളിച്ചതില്‍ ഒരു കാരാട്ടും ഇരുട്ടില്‍ മറ്റൊരു കാരാട്ടുമാണ് പാര്‍ട്ടി ഭരിക്കുന്നത്. ഏത് കാരാട്ടാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്നും കുമ്മനം ചോദിച്ചു. ആഡംബര കാര്‍ വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിയും ഉമ്മന്‍ ചാണ്ടിയും കേരള രാഷ്ട്രീയത്തിലെ വികൃത രൂപങ്ങളാണെന്നും ഇരുവരും വെറും ചണ്ടികള്‍ മാത്രമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.