കക്കാമിഖാഹാര (ജപ്പാന്): വനിതാ ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യക്കു വന്‍ ജയം. പൂള് എയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളിന് ചൈനയെ തകര്‍ത്തു.
ഇന്ത്യക്കു വേണ്ടി ഗുര്‍ജിത് കൗര്‍ (19), നവജോത് കൗര്‍ (32), നെഹ ഗോയല്‍(49), റാണി(58) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
ചൊവ്വാഴ്ച നടക്കുന്ന മൂന്നാം മത്സരത്തില്‍ ശക്തരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത പത്തു ഗോളിന് സിംഗപ്പൂരിനെ തോല്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: