സ്വീകരണം നല്‍കി

Monday 30 October 2017 9:07 pm IST

അഴീക്കോട്: ശബരിമല നിയുക്ത മേല്‍ശാന്തി ബ്രഹ്മശ്രീ അഴകം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാടിന് അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തില്‍ സ്വീകരണം നല്‍കി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിട്ട. അഡ്മിറല്‍ മോഹനന്‍ നമ്പ്യാര്‍ ഉപഹാര സമര്‍പ്പണം നടത്തി. ബിജെപി ദേശീയ സമിതിയംഗം സി.കെ.പത്മനാഭന്‍, ബിജെപി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തി, എന്‍.കെ.കൃഷ്ണന്‍ മാസ്റ്റര്‍, മണ്ടൂക്ക് മോഹനന്‍, എം.എന്‍.രവീന്ദ്രന്‍, പി.വി.ജനാര്‍ദ്ധനന്‍ നമ്പ്യാര്‍, ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി, രാജേഷ് വാര്യര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.