ന്യൂദല്‍ഹി:വൈസ് അഡ്മിറല്‍ അജിത്ത് കുമാര്‍ നാവിക സേന ഉപമേധാവിയായി ചുമതലയേറ്റു. വൈസ് അഡ്മിറല്‍ കരംഭീര്‍ സിന്‍ഹ ചുമതല ഒഴിഞ്ഞ പദവിയിലാണ് അജിത്ത് കുമാര്‍ നിയമിക്കപ്പെട്ടിരിക്കുന്നത്.നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ അജിത്ത് 1981 ജൂലൈയിലാണ് ഇന്ത്യന്‍ നേവിയില്‍ ചേരുന്നത്.
ഐഎല്‍എസ് ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍,മുംബൈ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍,മാരിടൈം വാര്‍ഫെയര്‍ സെന്റര്‍
ഡയറക്ടര്‍,ഈസ്റ്റേണ്‍ ഫ്ളീറ്റ് ഫ്ളാഗ് ഓഫീസര്‍, നാവിക സേന ആസ്ഥാനത്തെ എച്ച് ആര് മേധാവി തുടങ്ങിയ സ്ഥാനം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: