പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ക്ഷേത്രസംരക്ഷണ സമിതി

Monday 30 October 2017 8:43 pm IST

ഒഴൂര്‍: ഓമച്ചപ്പുഴ ശ്രീഅനന്തപുരം വിഷ്ണുക്ഷേത്രത്തിന്റെ അതിര്‍ത്തി കയ്യേറുകയും മേല്‍ശാന്തിയെ കയ്യേറ്റം ചെയ്യുകയും ചെയ്തവരെ ഉടന്‍ പിടികൂടണമെന്ന് ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന് നേരെ ചിലര്‍ ആക്രമണം അഴിച്ചുവിട്ടത്. മേല്‍ശാന്തി താമസിക്കുന്ന വീട് ബലം പ്രയോഗിച്ച് പൂട്ടുകയും ക്ഷേത്രത്തിലെ സാധന സാമഗ്രികള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ക്ഷേത്രസംരക്ഷണ സമിതി ജില്ലാ ഭാരവാഹികളായ വേലായുധന്‍ താനൂര്‍, ശശി താനൂര്‍, സുബ്രഹ്മണ്യന്‍ കാടാമ്പുഴ എന്നിവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.