ആലപ്പുഴ: അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്സിസം എന്ന മുദ്രാവാക്യമുയര്‍ത്തി ഭാരതത്തിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരു ലക്ഷം വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എബിവിപി നവംബര്‍ 11ന് തിരുവനന്തപുരത്ത് മഹാറാലിനടത്തും. ജില്ലയില്‍ നിന്ന് എണ്ണായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് ജില്ലാ കണ്‍വീനര്‍ എസ്. അഖില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
റാലിയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെമുഴുവന്‍ യൂണിറ്റുകളിലും ഇന്ന് പതാക ദിനമാചരിക്കും. മൂന്നിന് നഗരകേന്ദ്രങ്ങളില്‍ ബൈക്ക് റാലി സംഘടിപ്പിക്കും. മഹാറാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു. ജില്ലയില്‍ സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും അക്രമങ്ങള്‍ക്ക് എബിവിപി അടക്കമുള്ള സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, കോ ണ് ഗ്രസ്, സിപി ഐ പ്രവര് ത്തകരും അ വരുടെ വിദ്യാര്‍ത്ഥി സംഘടനകളും ഇരകളാവുകയാണ്. ഈ സാഹചര്യത്തിലാണ് എബിവിപി മഹാറാലി നടത്തുന്നതെന്ന് അഖില്‍ പറഞ്ഞു. ജില്ലാ ജോ. കണ്‍വീനര്‍മാരായ എസ്. ഹരിഗോവിന്ദ്, ഹരീഷ് ഹരികൃഷ്ണന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: