മണ്ണഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സിപിഎം ഭീഷണി

Monday 30 October 2017 9:31 pm IST

ആലപ്പുഴ: സ്വന്തം പാര്‍ട്ടിയിലെ അടിയൊഴുക്കുകള്‍ തടയാനാകാത്തതില്‍ വിളറി പൂണ്ട സിപിഎം മണ്ണഞ്ചേരി പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണി മുഴക്കുന്നതായി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ ആരോപിച്ചു. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് അംഗവും, സംസ്ഥാനത്തെ കോഴി കച്ചവടം നിയന്ത്രിക്കുന്ന മന്ത്രിയുടെ ബിനാമിയുമായ ഏരിയ കമ്മറ്റി അംഗവും ചേര്‍ന്നാണ് പഞ്ചായത്തിലെ ബിജെ പി ബൂത്ത് പ്രസിഡന്റ് അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നത്. മന്ത്രിയുടെ പിണിയാളായി നിന്ന് പോലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നതും ഈ ഏരിയ കമ്മറ്റി അംഗമാണെന്ന് മുന്‍പു തന്നെ ആരോപണം ഉള്ളതാണ്. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ചന്‍ പൊന്നാട്, ജി.മോഹനന്‍,മണ്ണഞ്ചേരി വടക്ക് പ്രസിഡന്റ് സി. പ്രസാദ്, ജി. ഉണ്ണികൃഷ്ണന്‍, സുമ ചന്ദ്രബാബു, റോഷ്‌നി പ്രമോദ് എന്നിവരും സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.