ഇടുക്കി: ഇടവിട്ടുള്ള മഴ തുടരുന്നു, സംസ്ഥാനത്ത് വൈദ്യുതിവകുപ്പിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 71 ശതമാനത്തിലെത്തി. ഇന്നലെ രാവിലെ ഏഴിന് ലഭിച്ച കണക്ക് പ്രകാരം 2927.205 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണിത്.
2016-നേക്കാള്‍ 775.883 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം സംഭരണികളില്‍ അധികമായി ഉണ്ട്. സംഭരണികളിലെല്ലാം 50 ശതമാനത്തിന് മുകളില്‍ വെള്ളമുണ്ട്. മഴക്കാലം ആരംഭിച്ചപ്പോള്‍ 13 ശതമാനമായിരുന്ന ആനയിറങ്കലിലെ ജലനിരപ്പ് 69 ശതമാനമായി ഉയര്‍ന്നു.
ഇടുക്കി സംഭരണിയില്‍ 2372.02 അടിയാണ് ജലനിരപ്പ്, 65.949 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 43.658 ശതമാനമായിരുന്നു. 1416.582 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് സംഭരണിയില്‍ ഉള്ളത്.
സംസ്ഥാനത്താകെ 61.0018 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 13.9289 ആയിരുന്നു ഉത്പാദനം. ഇടുക്കിയുടെ വിവിധ മേഖലകളില്‍ മൂന്ന് ദിവസമായി വൈകുന്നേരങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: