ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണം

Monday 30 October 2017 9:57 pm IST

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ അതിക്രമത്തിന് ഇരയാകുന്നത് തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി കെ. കെ. ശൈലജ. ഇക്കാര്യത്തില്‍ വനിതാ കമ്മീഷനും വനിതാ സംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നേതൃസംഗമത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തേണ്ടതുണ്ട്. ജാഗ്രതാ സമിതികളുടെ ഇടപെടലിലൂടെ ഇത്തരം അക്രമങ്ങള്‍ ഇല്ലാതാക്കാനാവുമെന്നും അവര്‍ പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ അന്തസും ജീവിതവും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.