ആലക്കോട്: ബൈക്കിലെത്തിയ സംഘം അങ്കണവാടി ജീവനക്കാരിയുടെ മാല തട്ടിയെടുത്തു. വായാട്ടുപറമ്പ് താവുകുന്നിലെ പാലേക്കുന്നേല്‍ തുളസീഭായി ശശിധര (48)ന്റെ മാലയാണ് കവര്‍ന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് കവര്‍ച്ച നടന്നത്. അങ്കണവാടിയിലെ രണ്ട് കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട് സമീപവാസിയായ ഒരാള്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും കവര്‍ച്ചക്കാര്‍ പോത്തുകുണ്ട് റോഡ് വഴി രക്ഷപ്പെടുകയായിരുന്നു. ആലക്കോട് എസ്ഐ കെ.ജെ.ബിനോയിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചമുമ്പ് പുലര്‍ച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന കാട്ടാപറമ്പ് സ്വദേശിനിയായ വീട്ടമ്മയുടെ മാലയും ഒരുസംഘം കവര്‍ന്നിരുന്നു. ഈ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: