അടിമാലി: ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ ഇനി മുതല്‍ വൈദ്യുതി കണക്ഷന് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍ഒസി) നിര്‍ബന്ധം. ജില്ലയില്‍ അനധികൃത കയ്യേറ്റം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ചിന്നക്കനാല്‍, കെഡിഎച്ച്, ബൈസണ്‍വാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ശാന്തന്‍പാറ, ആനവിലാസം, ആനവിരട്ടി വില്ലേജുകളാണ് പരിധിയില്‍ വരിക. ബി 2.509/17 നമ്പര്‍ ഉത്തരവ് പ്രകാരം ദേവികുളം സബ് കളക്ടറാണ് തൊടുപുഴ വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.
ദേവികുളം മേഖലയിലടക്കം നിയന്ത്രണം ഉള്ളപ്പോഴും അനധികൃത നിര്‍മ്മാണം വ്യാപകമാണ്. ഇതിനായി താല്‍ക്കാലികമായും സ്ഥിരമായും വൈദ്യുതി കണക്ഷനുകള്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ പണം നല്കി സ്വാധീനിച്ച് വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇലക്ട്രിക് യന്ത്രങ്ങളുടെ സഹായത്തോടെയുള്ള പണികളായതിനാല്‍ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ തന്നെ കണക്ഷന് എടുക്കുന്നതായിരുന്നു രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: