തളിപ്പറമ്പ്: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 30 ദിവസത്തെ ടു വീലര്‍ സര്‍വീസിങ് സൗജന്യ പരിശീലനം നല്കുന്നു. പരിശീലന വേളയില്‍ ഭക്ഷണവും താമസവും സൗജന്യമാണ്. സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍െ്രെപസ് മാനേജ്മെന്റ്, ബാങ്ക് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കണ്ണൂര്‍, കാസറഗോഡ്, വയനാട്, മാഹി ജില്ലകളിലെ യുവതിയുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ചു ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി.ഒ.കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ 7 നു മുമ്പായി അപേക്ഷിക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്പര്യപ്പെടുന്നവര്ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഇന്റര്‍വ്യൂ നവംബര്‍ 13 ന്. പരിശീലനം നവംബര്‍ 17 ന് ആരംഭിക്കും. ഓണ്‍ ലൈനായി അപേക്ഷിക്കാന്‍ ംംം.ൃൗറലെ.േരീാ. ഫോണ്‍: 0460 2226573/8547682411/9747439611/8301995433.
പ്രതികരിക്കാൻ ഇവിടെ എഴുതുക: