മീസില്‍സ് റുബെല്ല പ്രതിരോധ യജ്ഞം കേന്ദ്ര ആരോഗ്യവകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ജില്ല സന്ദര്‍ശിച്ചു

Monday 30 October 2017 11:06 pm IST

കൊച്ചി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. പ്രദീപ് ഹല്‍ദാര്‍ ജില്ല സന്ദര്‍ശിച്ചു. ജില്ലയിലെ മീസില്‍സ് പ്രതിരോധ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, കടവന്ത്ര കേന്ദ്രീയവിദ്യാലയം എന്നിവ സന്ദര്‍ശിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറുമായും വിവിധ പ്രോഗ്രാം ഓഫീസര്‍മാരുമായും ചര്‍ച്ച നടത്തി. എംആര്‍ പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ജില്ലയിലെ 9 മാസത്തിനും 15 വയസ്സിനുമിടയില്‍ പ്രായമുള്ള എല്ലാകുട്ടികള്‍ക്കും മീസില്‍സ്‌റുബെല്ല പ്രതിരോധകുത്തിവെപ്പ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് അറിയിച്ചു. നിലവില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തുടര്‍ന്ന്ജില്ലാ കളക്ടറുമായി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. ലോകാരോഗ്യ സംഘടന റീജിയണല്‍ ഹെഡ്‌ഡോരത്തിനേഷ് അനുഗമിച്ചു. ഇന്നലെ 18,187 കുട്ടികള്‍കൂടി എം ആര്‍ കുത്തിവെപ്പെടുത്തു. ഇതുവരെ എംആര്‍ കുത്തിവെപ്പെടുത്ത കുട്ടികളുടെഎണ്ണം 4,49,496 ആയി. ഇതുവരെജില്ലയിലെ 66.46 ശതമാനം കുട്ടികളുംമീസില്‍സ്‌റുബെല്ലഎന്നിവക്കെതിരെയുള്ള പ്രതിരോധയജ്ഞത്തില്‍ പങ്കാളികളായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.