പട്ടേലിനെ കോണ്‍ഗ്രസ് മറന്നു : മോദി

Tuesday 31 October 2017 10:07 am IST

  ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു. പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന റണ്‍ ഫോര്‍ യൂണിറ്റി മാരത്തണ്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യലബ്ധിക്കു ശേഷവുമെല്ലാം പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ രാജ്യത്തിന് വിസ്മരിക്കാനാവില്ല.വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ അദ്ദേഹത്തെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മറന്നതായും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യം ഭരിക്കുന്ന സര്‍ക്കാരിനോടുള്ള എതിര്‍പ്പുകള്‍ തുടരുമ്പോഴും പട്ടേലിനെപ്പോലുള്ളവരെ സ്മരിക്കാന്‍ രാജ്യത്തെ ജനത മറക്കരുതെന്നും മോദി പറഞ്ഞു. രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു,ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പിറന്നാള്‍ രാജ്യ വ്യാപകമായി ദേശിയ ഐക്യ ദിനമായാണ് ആചരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ മന്‍ കിബാത്തിലും പ്രധാന മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന് ആദരവ് സമര്‍പ്പിച്ചിരുന്നു. https://twitter.com/_/status/925164321671282688

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.