തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയില്‍ നിന്ന് കളങ്കിതരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും മാറ്റി നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വി.ഡി. സതീശന് എംഎല്‍എ.
വേദിയില്‍ ആരൊക്കെ കയറണം, ആരൊക്കെ ഹാരാര്‍പ്പണം നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ തന്നെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.യാത്രയെ തകര്‍ക്കാനുള്ള ഗൂഢ നീക്കം ചില ഭാഗങ്ങളില്‍ നിന്ന് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്രയില്‍ ഉടനീളം ജാഗ്രത പാലിക്കണമെന്നും വി.ഡി സതീശന് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.പി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കാന്‍ ആരുടേയും പ്രായം ചോദിച്ചിട്ടില്ല. ഗ്രൂപ്പ് എന്നത് ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: