തിരുവനന്തപുരം: സത്യസായി ബാബയുടെ 92-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സായിഗ്രമാത്തില് 92 മണിക്കൂര്‍ സംഗീതകച്ചേരിയുടെ ഉദ്ഘാടനം നവംബര്‍ 1ന് വൈകിട്ട് 5ന് മന്ത്രി കെ. സുധാകരന് ഉദ്ഘാടനം ചെയ്യും. സത്യസായി സംഗീത പുരസ്കാരം പ്രമുഖ സംഗീതജ്ഞരായ ഡോ.കെ. ഓമനക്കുട്ടിക്കും എന്‍.ജെ. നന്ദിനിക്കും മന്ത്രി സമ്മാനിക്കും. കര്‍ണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിനെയും ആദരിക്കും. 92 മണിക്കൂര്‍ സംഗീതകച്ചേരിയില്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായ സംഗീതജ്ഞന് പരിപാടി അവതരിപ്പിക്കുമെന്ന് സായിഗ്രാമം ഫൗണ്ടര്‍ ആന്റ് എക്സികൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: