വിഎസ്‌ സ്റ്റാണ്റ്റ്‌ പ്രശ്നം: മുണ്ടൂറ്‍ മോഡല്‍ നീലേശ്വരത്തും; സമാന്തര കണ്‍വെന്‍ഷന്‍ ഇന്ന്‌

Wednesday 12 September 2012 11:40 pm IST

നീലേശ്വരം: നീലേശ്വരത്തെ വിഎസ്‌ ഓട്ടോസ്റ്റാണ്റ്റിനെച്ചൊല്ലിയുള്ള പ്രശ്നം സമാന്തര പ്രവര്‍ത്തന സമിതിയിലേക്ക്‌ പോകുന്നു. സ്റ്റാണ്റ്റിലെ സിഐടിയു കമ്മിറ്റി പിരിച്ചുവിട്ട്‌ അഢോക്ക്‌ കമ്മിറ്റി ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ സമാന്തര കണ്‍വെന്‍ഷന്‍ നടക്കും. ഇന്ന്‌ രാവിലെ നീലേശ്വരത്തെ ഒമേഗ ടൂറിസ്റ്റ്‌ ഹോമിലാണ്‌ കണ്‍വെന്‍ഷന്‍ ചേരുക. ഔദ്യോഗിക നേതൃത്വത്തിണ്റ്റെ നടപടിക്കെതിരെ വിമതര്‍ രംഗത്തുവന്നതോടെ നീലേശ്വരത്തെ ഓട്ടോസ്റ്റാണ്റ്റ്‌ പ്രശ്നം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്‌. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ്‌ കമ്മിറ്റി പിരിച്ചുവിട്ടുകൊണ്ട്‌ അഢോക്ക്‌ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. ഇതിനുമുമ്പ്‌ 18  പേര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ്‌ കമ്മിറ്റി ചേര്‍ന്നിരുന്നു. കമ്മിറ്റി പിരിച്ചുവിടുന്ന കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചപ്പോള്‍ത്തന്നെ 11 പേര്‍ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയും സ്റ്റാണ്റ്റില്‍ പുതിയ ബോര്‍ഡ്‌ സ്ഥാപിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഎസ്‌ സ്റ്റാണ്റ്റിനെ പാര്‍ട്ടി നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ്‌ സിപിഎം നേതൃത്വം ലക്ഷ്യമിടുന്നതെന്നാണ്‌ സൂചന. ഒഞ്ചിയത്തിനും പാലക്കാട്ടെ മുണ്ടൂരിനും പിന്നാലെ നീലേശ്വരത്തും സമാന്തരകമ്മിറ്റി രൂപീകരിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.