പേരൂര്‍ക്കട: വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. ഉള്ളൂര്‍ ഇടവക്കോട് രാവൂര്‍ക്കോണം സ്വദേശി അഖില്‍ (24) ആണ് പിടിയിലായത്. 27നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഇടവക്കോട് രാവൂര്‍ക്കോണം രമ്യാ ഭവനില്‍ വിക്രമന് നായരുടെ മകന് രതീഷ് (30) ആണ് പരാതിക്കാരന്. സംഭവ ദിവസം അഖിലും രതീഷും വീടിനു സമീപമിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവര്തമ്മില് വാക്കുതര്‍ക്കമുണ്ടാകുകയും രതീഷിനെ അഖില്‍ ആക്രമിക്കുകയുമായിരുന്നു. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഖില്‍ രതീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മണ്ണന്തല എസ്.ഐ അനൂപും സംഘവും ചേര്‍ന്നു പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: