തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് സ്പെഷ്യല്‍ റൂള്‍ അംഗീകരിച്ചു. പിഎസ്സി യോഗത്തിലാണ് തീരുമാനം. 24ന് നടന്ന പ്രത്യേക കമ്മിഷന് യോഗത്തിനു തുടര്‍ച്ചയായി ഇന്നലെ നടന്ന കമ്മിഷന് യോഗത്തില്‍ ചര്‍ച്ച ചെയ്ത് അംഗികരിച്ച, കരട് ചട്ടത്തില്‍ വരുത്തേണ്ട ഉപദേശ-നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിനായി അയയ്ക്കും. ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ്സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍- രണ്ടാം എന്‍സിഎ- ഒഎക്സ് എന്ന തസ്തികയില്‍ അഭിമുഖം നടത്തും. വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉര്‍ദു) കണ്ണൂര്‍ , കോഴിക്കോട്, മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉര്‍ദു), ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) എല്‍.സി. (പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം, എറണാകുളം (എസ്ഐയുസി), ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 എന്നീ തസ്തികകളിലെ ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്സി യോഗം തീരുമാനിച്ചു.്യം പ്രയോജനപ്പെടുത്തണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: