ഭോപ്പാല്‍ : മദ്ധ്യപ്രദേശ് വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിയ്ക്ക് വിജയം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടന്ന ആറു സര്‍വകലാശാലകളില്‍ അഞ്ചിലും എബിവിപി വിജയിച്ചു . കോണ്‍ഗ്രസിന് ഒരു സര്‍വകലാശാലയിലേ വിജയിക്കാനായുള്ളൂ.
മാള്‍വ , ബുന്ദേല്‍ ഖണ്ഡ് , ഭോപ്പാല്‍ , ഇന്‍ഡോര്‍ മേഖലകളിലെ കോളേജുകളില്‍ എബിവിപി വിജയം നേടി. വിജയിച്ച അഞ്ച് സര്‍വകലാശാലകളില്‍ എല്ലാ ജനറല്‍ സീറ്റുകളും എബിവിപി നേടി. ബര്‍ക്കത്തുള്ള , ദേവി അഹല്യ, ജിവാജി , വിക്രം , അവദേഷ് പ്രതാപ് സിംഗ് സര്‍വകലാശാലകളിലാണ് എബിവിപിയുടെ ക്ളീന്‍ സ്വീപ്പ്.
553 കോളേജുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത് . ഇതില്‍ എണ്‍പത് ശതമാനം കോളേജുകളിലും എബിവിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഭോപ്പാലില്‍ 13 കോളേജുകള്‍ എബിവിപി പിടിച്ചടക്കിയപ്പോള്‍ എന്എസ്യുഐ മൂന്ന് കോളേജുകളില്‍ വിജയിച്ചു.ഗുജറാത്തിനു സമീപമുള്ള ഗോത്ര മേഖലയിലെ കോളേജുകളിലും എബിവിപിയാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: