കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി കുറ്റവാളിയുടെ ജല്‍പ്പനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ സ്ഥലം സന്ദര്‍ശിച്ചതാണ്. ജയിലില്‍ പോകേണ്ടിവരുമെന്ന വേവലാതി കാരണം തോമസ് ചാണ്ടി ഇത് മറന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.
അന്തസുണ്ടെങ്കില്‍ മന്ത്രി രാജിവച്ച് വീട്ടില്‍പോകണം. ഭൂമി കയ്യേറിയ തോമസ് ചാണ്ടിക്കൊപ്പം വേദി പങ്കിട്ട കാനത്തിനോട് സഹതാപമെന്നും ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരു അന്വേഷണസംഘത്തിനും കഴിയില്ലെന്നും, തന്റെ വെല്ലുവിളി ഇതുവരെ പ്രതിപക്ഷം ഏറ്റെടുത്തിട്ടില്ലെന്നും തോമസ് ചാണ്ടി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പ്രതിപക്ഷനേതാവേ.. അങ്ങ് മിടുക്കന്മാരായ ഏഴെട്ടുപേരുമായി പുന്നമടക്കായലില്‍ വരണം. എന്നിട്ട് കളക്ടര്മാരേം തഹസില്‍ദാര്‍മാരേയും പഴയവരേയും ഒക്കെ വിളിക്കുക.. ഞാനും വരാം.. എവിടെയാണ് തോമസ്ചാണ്ടി ഒരുസെന്റ് കായല്‍ കയ്യേറിയതെന്ന് കാണിച്ചുതരാമെങ്കില്‍ മന്ത്രിസ്ഥാനമല്ല.. എംഎല്‍എ സ്ഥാനംവരെ രാജിവയ്ച്ച വീട്ടില്‍ പോകാമെന്ന് അന്ന് പ്രതിപക്ഷത്തിന്റെ മുഖത്തുനോക്കിയാണ് വെല്ലുവിളിച്ചത്. ഇന്നുവരെ അത് ഏറ്റെടുക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിട്ടില്ല. ഇനിയും ഞാന്‍ വെല്ലുവിളിക്കുന്നു എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: