കണ്ണൂര്‍: സംബോധ ഫൗണ്ടേഷന് മുഖ്യാചാര്യനും മാനേജിങ്ങ് ട്രസ്റ്റിയുമായ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഇന്നും നാളെയും കണ്ണൂരിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതല്‍ 1 മണി വരെ നായാട്ടുപാറ കെപിസി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം 5.30 മുതലല്‍ കക്കാട് ശ്രീലക്ഷ്മിയില്‍ സത്സംഗം ഉണ്ടായിരിക്കും. നാളെ രാവിലെ 10 മുതല്‍ തുഞ്ചത്താചാര്യ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ഭാഷാചരണ വാരം പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. വൈകുന്നേരം 6.30 മുതല്‍ ചാല ഭഗവതി ക്ഷേത്രത്തില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: