ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ പെണ്‍കുട്ടിക്ക് പരിക്ക്. പൂഞ്ച് സെക്ടറിലാണ് വെടിവയ്പുണ്ടായത്.
ഗുല്‍നാസ് അക്തര്‍ (13) എന്ന പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. കടയില്‍ സാധനം വാങ്ങാന്‍ പോകുകയായിരുന്ന ഗുല്‍നാസിന്റെ തോളിലാണ് വെടിയേറ്റത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒക്ടോബര്‍ 26ന് കേര്‍ണി സെക്ടറിലെ പ്രദേശങ്ങളായ ഷേര്‍ ശക്തി, മന്ദാര് പ്രദേശങ്ങളില്‍ ചെറുതും വലുതുമായ ആയുധങ്ങളുപയോഗിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തിയിരുന്നു.
ഒക്ടോബര്‍ 18ന് രണ്ട് വയസുകാരിയായ കുട്ടിയുള്‍പ്പടെ എട്ട് സാധാരണക്കാര്‍ക്കാണ് പാക് വെടിവയ്പ്പില്‍ പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: