പച്ചക്കറി വില കുതിച്ചുയരുന്നു

Tuesday 31 October 2017 8:21 pm IST

ചേര്‍ത്തല: പച്ചക്കറിവില കുത്തനെ ഉയര്‍ന്നു. വില പിടിച്ച് നിര്‍ത്താന്‍ നടപടിയില്ല. ഉള്ളി, സവാള വില ദിനം തോറും കുടുകയാണ്. വില കയറ്റത്തിന് ക്യഷി നാശമാണ് പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ പച്ചക്കറി ക്യഷി കേരളത്തില്‍ വ്യപക നാശം ഉണ്ടായിട്ടില്ല.വിപണിയില്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്താത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് ആക്ഷേപം. ഉള്ളി, സവാള വിലയാണ് ദിനവും കുത്തനെ ഉയരുന്നത്. വിലക്കയറ്റത്തിലും അല്‍പ്പം ആശ്വാസം മുരിങ്ങക്കായ വില അല്‍പ്പം കുറഞ്ഞതാണ്. 240രുപ ഒരുദിവസം കൊണ്ട് 70 രുപയായി കുറഞ്ഞു. ചുവന്നുളളി 130, സവാള 46, കിഴങ്ങ് 25, ഇഞ്ചി 60, കോവയ്ക്ക 50, തക്കാളി 60, പച്ചക്കായ 50, കാബേജ് 70, പച്ചമുളക് 60, മാങ്ങ 100, പാവയ്ക്ക 80,വെണ്ടക്ക 40, ബീന്‍സ് 70, വള്ളിപ്പയര്‍ 80, ക്യാരറ്റ് 80, വെളുത്തുള്ളി 80, പച്ചക്കറി വില. നാട്ടിന്‍ പ്രദേശങ്ങളില്‍ പച്ചക്കറി ഉല്‍പ്പാദനം കൂടിയിട്ടും ഇടത്തരക്കാരുടെ ചുഷണം വില വര്‍ദ്ധനവിന് കാരണം. ഉല്‍പ്പാദകര്‍ക്ക് ന്യായമായ വില ഇപ്പോഴും ലഭിക്കുന്നില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.