ആലപ്പുഴ: ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കയര്‍ഫെഡ് കയറ്റുമതി പുനരാരംഭിച്ചു. കയര്‍കേരള 2017ല്‍ ലഭിച്ച ഓര്‍ഡറുകളില്‍ ഉള്‍പ്പെട്ട കയര്‍ ഭൂവസ്ത്രം, കോക്കോലോഗ് എന്നിവ അയച്ചു. കയര്‍ ഭൂവസ്ത്രത്തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും പുറമേ പിവി സി ടഫ്റ്റ്ഡ് മാറ്റ്, റബ്ബര്‍ മോള്‍ഡഡ് മാറ്റുകള്‍ ഫൈബര്‍ മാറ്റുകള്‍ റബ്ബറൈസ്ഡ് കയറുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. കയര്‍ഫെഡിന്റെ സ്റ്റാളുകള്‍ വഴി 20 ലക്ഷം രൂപയുടെ വില്‍പ്പന നടന്നതായി കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: