സോണിയുടെ സ്‌റ്റൈലിഷ് ഫോണുകള്‍

Tuesday 31 October 2017 8:32 pm IST

സാധാരണക്കാരുടെ സ്മാര്‍ട്ട് ഫോണ്‍ ശ്രേണിയിലേയ്ക്ക് വീണ്ടും സോണിയുടെ സമ്മാനം. വിലക്കുറവില്‍ കൂടുതല്‍ ഗുണമേന്മയോടെയും സ്‌റ്റൈലിഷും കൂടുതല്‍ സവിശേഷതയോടെയുമാണ് രണ്ട് ഫോണുകള്‍ സോണിയിറക്കിയിരിക്കുന്നത്. എച്ച്ഡി ഡിസ്‌പ്ലേയും 13 എംപി ഓട്ടോഫോക്കസ് ക്യാമറയും ഇതിന്റെ സവിശേഷതകളില്‍ ചിലത് മാത്രം. നിലവിലുള്ള ഫോണുകളെ അപേക്ഷിച്ച് 50% വരെ അധിക വേഗത്തില്‍ വെബ് പേജുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഈ ഫോണുകള്‍ സഹായിക്കും. അപ്‌ലിങ്ക് ഡാറ്റ കംപ്രഷന്‍, വോള്‍ട്ടി, 4ജി ബ്രോഡ്കാസ്റ്റ് റെഡി ഒക്കെയുള്ള ഈ ഫോണുകള്‍ എന്നും സാധാരണക്കാര്‍ സ്വപ്‌നം കാണാനാവുന്ന് ഒന്നാണ്. അന്‍ഡ്രോയിഡ് ഓഡിയോ 8.0 അപ്ഗ്രേഡ് ഓപ്ഷന്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ കണ്ടീഷനിലും ഇത് ഉപയോഗിക്കാന്‍ കഴിയും. ലളിതമായി ഉപയോഗിക്കാവുന്ന ഡിസൈനാണ് പുതിയ എക്‌സ്പീരിയ ആര്‍ 1 പ്ലസിനും എക്‌സ്പീരിയ ആര്‍ 1 നുമുള്ളത്. ഒരു ലൂപ്പ് സര്‍ഫേസും 2.5ഡി കര്‍വേഡ് ഗ്ലാസുമുള്ള സോഫ്റ്റും റൗണ്ടഡുമായ രൂപം കൈയ്യില്‍ കൊണ്ടുനടക്കാനും എളുപ്പമാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 ഉള്ള പുതിയ എക്‌സ്പീരിയ ആര്‍ 1 പ്ലസും എക്‌സ്പീരിയ ആര്‍ 1 അപ്‌ലിങ്ക് ഡാറ്റ കംപ്രെഷന്‍ ഡാറ്റ ട്രാന്‍സ്മിഷന്‍ മെച്ചപ്പെടുത്താനും സാധ്യമാക്കുന്നു. ഫലപ്രദമായ ഡാറ്റ അപ്ലോഡിംഗ് സധ്യമാക്കുന്ന ''അപ്‌ലിങ്ക് ഡാറ്റ കംപ്രെഷന്‍'' എല്ലാ അപ്‌ലിങ്ക് ട്രാഫിക്കിനെയും കംപ്രെസ് ചെയ്ത് ഡാറ്റ ട്രാന്‍സ്മിഷന്‍ മെച്ചപ്പെടുത്താനാകും. എക്‌സ്പീരിയ ആര്‍1 പ്ലസിന്റെ വില 14,990 ഉം എക്‌സ്പീരിയ ആര്‍1 ന്റെ വില 12,990.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.