സിപിഎം നിലപാട് വ്യക്തമാക്കണം: ബിജെപി

Tuesday 31 October 2017 8:48 pm IST

ചങ്ങരംകുളം: മൂക്കുതല പ്രദേശത്തെ അക്രമങ്ങളില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ണേങ്കാവ് ക്ഷേത്ര പൂരത്തിന്റെ ഭാഗമായി സിഐയുടെ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ സിപിഎം അട്ടിമറിച്ചു. യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി നന്നംമുക്ക് പ്രസിഡന്റ് സുനീഷ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. പ്രസാദ് പടിഞ്ഞാക്കര, പി. മുനീഷ്, വിജയന്‍ മത്തിപ്പാടം, സുധാകരന്‍ നന്നംമുക്ക്, സതീശന്‍ മൂക്കുതല, രമേശന് പള്ളിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.