പയ്യന്നൂര്‍: പയ്യന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലാത്സവം ഇന്നുമുതല്‍ നവംബര്‍ നാലുവരെ തായി നേരി എസ്എബിടിഎം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. വിവിധ വിഭാഗങ്ങളിലായി 287 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടക്കുന്ന കലോത്സവവേദികളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനും നാട്ടുകാര്‍ നിര്‍മ്മിച്ച ഓലക്കൊട്ടകളാണ് ഉപയോഗിക്കുന്നത്. നാട്ടുപൂക്കളായ തുളസി, തുമ്പ, മുക്കുറ്റി, കോളോമ്പി ,കണിക്കൊന്ന, ശംഖുപുഷ്പം, പിച്ചകം, മുല്ല, ചെമ്പരത്തി, ചെണ്ടുമല്ലി, നീലക്കുറിഞ്ഞി, കാക്കപ്പു എന്നീ പേരുകളിലാണ് വേദികള്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
സംഘാടകസമിതി ചെയര്മാന് ശശി വട്ടക്കൊവ്വല്‍, വി.പി.സതീശന്, എ.ഇ.ഒ.രവീന്ദ്രന് കാവിലെ വളപ്പില്‍, ജനറല്‍ കണ്‍വീനര്‍ എം.ഐ.നാരായണന് നമ്പൂതിരി, കെ.സതീശന് എന്നിവര്‍ പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: