കാഞ്ഞാര്‍: ഇന്നലെ ഉണ്ടായ കനത്ത മഴയില്‍ കാഞ്ഞാറിലും പരിസരത്തും റോഡുകളില്‍ വെള്ളം നിറഞ്ഞു. വൈകിട്ട് നാല് മണിയോടെ തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലെ കൂവപ്പള്ളി കവലയില്‍ വെള്ളം റോഡ് നിറഞ്ഞൊഴുകിയത് ഏറെ നേരം ഗതാഗത തടസ്സമുണ്ടാക്കി.
കാഞ്ഞാര്‍ കൂവപ്പള്ളി റോഡിലേക്ക് മലവെള്ളം കുത്തിയൊലിച്ചിറങ്ങി. ഈ വെള്ളം റോഡ് വഴി സംസ്ഥാന പാതയിലേക്കൊഴുകിയെത്തി. കാഞ്ഞാര്‍ ശിവക്ഷേത്രത്തിന് സമീപത്തെ ചപ്പാത്ത് നിറഞ്ഞതോടെ ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാനാവാതായി.
ബസുള്പ്പെടെയുള്ളവയും ഇത് മൂലം ഏറെ നേരം കുടുങ്ങിക്കിടന്നു. വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ കല്ലും മണ്ണും റോഡില്‍ പലയിടത്തും തടസങ്ങളുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: