അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കൂമ്പന്‍പാറയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഉച്ചയോടെ പെയ്ത മഴയെത്തുടര്‍ന്നാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
നേര്യമംഗലം മുതല്‍ രണ്ടാം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ മരം റോഡിലേക്ക് വീഴുന്നത് പതിവാണ്.മഴക്കാലമായാല്‍ രാത്രിയാത്ര അപകടകരമായി തുടരുന്നതിനാല്‍ പലപ്പോഴും നിയന്ത്രണങ്ങളേര്പ്പെടുത്തേണ്ട സ്ഥിതിയും ഉണ്ടാകുന്നു. മേഖലയിലെ അപകടസ്ഥിതി പരിഗണിച്ച് അടിമാലി പോലീസ് സി.ഐയുടെ നേതൃത്വത്തില്‍ ഹൈവേ ജാഗ്രത സമിതി രൂപീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പാതയോരത്തെ ജീര്‍ണിച്ച മരങ്ങളുള്‍പ്പെടെ അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനവും നടപ്പായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: