എരുമേലി: ആറ് വര്‍ഷം മുമ്പ് ശബരിമലയില്‍ തുടങ്ങി വിജയകരമായി തുടരുന്ന പുണ്യം പൂങ്കാവനം പദ്ധതി എരുമേലിയിലും ഒപ്പം കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലും ആരംഭിക്കുകയാണെന്ന് കൊച്ചി റേഞ്ച് ഐജി പി വിജയന്. പദ്ധതിയുടെ ഭാഗമായി എരുമേലി വലിയമ്പല ദേവസ്വം ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീന്‍ പ്രോട്ടോക്കോളും ഒപ്പം ഉത്തരവാദിത്വ തീര്‍ത്ഥാടനവുമാണ് നടപ്പിലാക്കുക. തീര്ത്ഥാടനത്തിന്റ്റെ ഭാഗമായി ശുചീകരണവും ഉത്തരവാദിത്വ കടമയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. വഴിപാട് നടത്തി അനുഗ്രഹം തേടുന്നത് പോലെ ശുചീകരണം മാറണം. തീര്‍ത്ഥാടന പ്രദേശങ്ങള്‍ മലിനപ്പെടുത്തിയാല്‍ മോക്ഷം നേടാനാകില്ലെന്ന സന്ദേശമാണ് പദ്ധതിയിലൂടെ പകരുക. പ്ലാസ്റ്റിക് ഇല്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കണം. അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. എരുമേലിയില്‍ പ്ലാസ്റ്റിക് നിരോധനം ശബരിമല മാതൃകയില്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുമെന്ന് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് കൃഷ്ണകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: