ഇന്ദിരാഗാന്ധി അനുസ്മരണം

Tuesday 31 October 2017 9:43 pm IST

തൃപ്പൂണിത്തുറ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ച്യൂ ജംങ്ങ്ഷനില്‍ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി ആര്‍.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ് അദ്ധ്യക്ഷനായിരുന്നു. ഡി സി സി ജനറല്‍ സെക്രട്ടറി ഡോ. ഗീത സജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി.ഷാജി, കെ.പി ദേവകി, ഡി. അര്‍ജുനന്‍, പി.സി.പോള്‍, സി.എസ്. ബേബി, വി.ഡി.ജോര്‍ജ്, കെ.ബി. വേണുഗോപാല്‍, നന്ദകുമാര്‍ ആറ്റുപുറത്ത്, ശകുന്തള ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.