കോട്ടയം: കുഞ്ഞുങ്ങളുടെ ശാരീരിക വൈകല്യം മൂലം ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നിരാലംബരായ കുടുംബത്തിന് സാമ്പത്തിക സഹായം നല്കാന് വനിതാകമ്മീഷന് ഉത്തരവിട്ടു.
കുട്ടികളുടെ വൈകല്യം മൂലം ഭാര്യയെ ഉപേക്ഷിച്ച രണ്ട് കേസുകളാണ് വനിതാ കമ്മീഷന്റെ ഇന്നലെ നടന്ന മെഗാ അദാലത്തിലെത്തിയത്്.ഒന്നരമാസമായ ശാരീരിക വൈകല്യമുള്ള കുട്ടിയെയും തന്നെയും ഭര്‍്ത്താവ് ഉപേക്ഷിച്ചു എന്ന യുവതിയുടെ പരാതിയില്‍ കുട്ടിയെ സര്‍ക്കാരിന്റെ കിരണ്‍ പദ്ധതിയില്‍പ്പെടുത്തി 18 വയസ്സുവരെ ചികിത്സാ സഹായം നല്കാന് കമ്മീഷന് നിര്‍ദ്ദേശം നല്കി.
ഭാര്യയും ഭര്‍ത്താവും അകന്ന് ജീവി്ച്ചപ്പോള് ഒറ്റപ്പെട്ടുപോയ മൂന്ന് വയസ്സുകാരിക്ക്ും അമ്മയ്ക്കും സാമ്പത്തിക സഹായം നല്‍കാനും കമ്മീഷന് നിര്‍ദ്ദേശിച്ചു.
ഭര്‍ത്താവിനെതിരെയുള്ള പരാതിയില്‍ തീരുമാനമാകുന്നത് വരെ എല്ലാം മാസവും അഞ്ചാം തീയതി സഹായം കൈമാറണമെന്നും കമ്മീഷന് ഉത്തരവ് കൊടുത്തു.
അച്ഛനും അമ്മയും വേണ്ടാത്ത വസ്തുക്കളായി അണു കുടുംബത്തില്‍ മാറിയെന്ന് കമ്മീഷന് വിലയിരുത്തി. ലഭിച്ച 81 പരാതികളില്‍ 27 എണ്ണം സ്ിറ്റിംഗില് തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: