കോട്ടയം: എന്‍എസ്എസ് 104 ാമത് ജന്മദിനത്തോട് അനുബന്ധിച്ച് കോട്ടയം താലൂക്ക് യൂണിയന് പതാകദിനം ആചരിച്ചു.പ്രസിഡന്റ് പി.ബാലകൃഷ്ണ പിള്ള പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രതിജ്ഞയെടുത്തു.യൂണിയന് ഹാളില്‍ കൂടിയ യോഗത്തില്‍ വൈസ്പ്രസിഡന്റ് പി.മധു,സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍,ഖജാന്‍ജി വേണു പരമേശ്വരന്,പ്രതിനിധി സഭാംഗം കാണക്കാരി രവി,വനിതാ യൂണിയന് പ്രസിഡന്റ് വത്സ.ആര്.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പതാകദിനാചരണം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍,കരയോഗം രജിസ്ട്രാര്‍ പി.എന്‍.സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.യൂണിയന് വൈസ് പ്രസിഡന്റ് വി. ജി.ഭാസ്കരന്‍നായര്‍,പഞ്ചായത്ത്കമ്മിറ്റിപ്രസിഡന്റ് പുരുഷോത്തമന്‍നായര്‍,എന്‍എസ്എസ് വകുപ്പ് മേധാവികളായ ഡോ.ജഗദീശ്ചന്ദ്രന്‍, പ്രൊഫ:എസ്.നാരായണന്‍നായര്‍,വി.വി.ശശിധരന്‍നായര്‍,കെ.ആര്.രാജന്,പ്രൊഫ:ആര്.പ്രസന്നകുമാര്‍,യൂണിയന് സെക്രട്ടറി കെ.എന്‍.സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിയനിലെ മുഴുവന്‍ കരയോഗങ്ങളിലും പതാകദിനാചരണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: