തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. തിരുവനന്തപുരം മംഗലപുരത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. കരമന സ്വദേശി ഷാരോണ്‍, തിരുവല്ല സ്വദേശി ഉണ്ണികൃഷ്ണന്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വര്‍ക്കലയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍. ഷാരോണും ഉണ്ണികൃഷ്ണനും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് പ്രവീണ്‍ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: