ആലപ്പുഴ: ബാങ്ക് അക്കൗണ്ട് ഇടപാടുകള്‍ സുരക്ഷിതമായി നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ‘സേവ്’ എന്ന പേരില്‍ ബോധവത്കരണ കാമ്പയിന് സംഘടിപ്പിക്കുന്നു. സേവിങ്സ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്തി ഉപയോക്താക്കളില്‍നിന്ന് പണം തട്ടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വിവിധ സംഘടനകളുടെയും എന്‍ഐസിയുടെയും ആഭിമുഖ്യത്തിലാണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കായുള്ള ബോധവത്കരണ പരിപാടി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ സൈബര്‍ സെല്‍, ലീഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടക്കും. മാധ്യമപ്രതിനിധികള്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: