പതാകദിനം വിപുലമായി ആചരിച്ചു

Tuesday 31 October 2017 9:56 pm IST

ആലപ്പുഴ: എന്‍എസ്എസ് രൂപീകരിച്ച ദിനത്തെ അനുസ്മരിച്ച് സംസ്ഥാന വ്യാപകമായി ഇന്നലെ എന്‍എസ്എസ് പതാകാദിനമായി ആചരിച്ചു. അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് നടത്തിയ പതാകാദിനാചരണത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള പതാക ഉയര്‍ത്തി. എന്‍എസ്എസ് രൂപീകരണ സമയത്ത് ആചാര്യനും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍, സെക്രട്ടറി വി.കെ. ചന്ദ്രശേഖര കുറുപ്പ്, താലൂക്ക് യൂണിയന്‍ കമ്മറ്റി അംഗങ്ങളായ കെ.ജി. സാനന്ദന്‍, കെ. ഹരിദാസ്, എന്‍എസ്എസ് പ്രതിനിധി സഭാംഗം ഹരീഷ്, വനിതാ യൂണിയന്‍ പ്രസിഡന്റ് ഡോ. പി.എം. രമാദേവി, സെക്രട്ടറി വത്സലാ ശ്രീകുമാര്‍, കമ്മറ്റിയംഗങ്ങളായ ഷീല, ബിന്ദുമുരളി, ലത, ജലജ, രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കിലെ എല്ലാ കരയോഗങ്ങളിലും കരയോഗ- വനിതാസമാജ- ബാലസമാജ- സ്വയംസഹായ സംഘങ്ങളുടെ ആഭിമുഖ്‌യ്തില്‍ പതാകാദിനാചരണം നടത്തി. ചേര്‍ത്തല താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പതാക ദിനം ആചരിച്ചു. യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് ഇലഞ്ഞിയില്‍ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡന്റ് എസ്. മുരളീകൃഷ്ണന്‍, വനിത യൂണിയന്‍ ഭാരവാഹികളായ ജെ. സരോജിനിയമ്മ, എന്‍. മാധവിയമ്മ, അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കരയോഗങ്ങളിലും പതാകദിനമാചരിച്ചു. കുട്ടനാട് താലൂക്ക് യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് പ്രൊഫ. ഡി. നാരായണ പിള്ള പതാക ഉയര്‍ത്തി. എല്ലാ കരയോഗങ്ങളിലും പതാകാ ദിനാചരണം നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.