ആലപ്പുഴ: അധികാരത്തിനു വേണ്ടിയുള്ള നെഹ്റുവിന്റെ തിടുക്കമാണ് ഭാരതത്തിന്റെ വിഭജനത്തിന് കാരണമായതെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്.
സര്‍ദാര്‍ പട്ടേല്‍ അഖണ്ഡ ഭാരതത്തിനായി നിലകൊണ്ട നേതാവ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി റണ്‍ ഫോര്‍ യൂണിറ്റി എന്ന മുദ്രാവാക്യവുമായി നടന്ന കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.ഗോപകുമാര്‍, ജില്ലാ സെക്രട്ടറി ടി.സജീവ് ലാല്‍, നിയോജക മണ്ഡലം പ്രസിഡന്റുമാരായ വി. ശ്രീജിത്ത്, ജി. വിനോദ് കുമാര്‍, ഡി. പ്രസന്നകുമാര്‍, സജു ഇടക്കല്ലില്‍, ജനറല്‍ സെക്രട്ടറിമാരായ കെ. അനില്‍കുമാര്‍, ജി. മോഹനന്, യു.കെ. സോമന്, അജി. ആര്. നായര്‍, പ്രമോദ് കാരക്കാട് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: