കണ്ണൂര്‍: കേരള കള്‍ച്ചറല്‍ ഹെറിറ്റേജ് ഫോറം കണ്ണൂര്‍ സാംസ്കാരിക പൈതൃകം പുരസ്കാരം 2017 പ്രഖ്യാപിച്ചു. പി.ഭാസ്കരപണിക്കര്‍(പൂരക്കളി കാസര്‍കോട്), സി.പി.പ്രമോദ് പണിക്കര്‍ (തെയ്യം അഴീക്കോട്), ഡോ. എ.എം.ശശിധരന് (ഭാഷതുളുമലയാളം നിഘണ്ടു, ബ്യാരി ഭാഷാ നിഘണ്ടു), പി.കെ.കരിയന്‍ (ഗദ്ദികപി കെ.കാളന് സ്മാരക നാടന്‍ കലാപഠന ഗവേഷണകേന്ദ്രം തൃശ്ശിലേരി, വയനാട്), ജഗത് രാമചന്ദ്രന് (പരിചമുട്ട്കളി പി.പി.ഗോപാലന് പഠനകളരി ഒഞ്ചിയം കോഴിക്കോട്), വി.കെ.നാരായണകുറുപ്പ് (മുടിയേറ്റ് കിഴക്കെ വാരണാട്ട് മുടിയേറ്റ് കലാസംഘം, തൃശ്ശൂര്‍), പ്രസന്നകുമാര്‍ (പടയണി കടമ്മനിട്ട ഗോത്രകലാസമിതി, പത്തനംതിട്ട) എന്നിവര്‍ക്കാണ് പുരസ്കാരം. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, കലാസ്വാദകര്‍ തുടങ്ങി സമൂഹത്തിന്റെ നാനതുറകളിലുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍, പ്രൊഫ കടത്തനാട്ട് നാരായണന്, കലൈമാമണി സതി ശങ്കര്‍, ടി.രാജന് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റി വിലയിരുത്തിയാണ് പുരസ്കാരര്ഹരെ തീരുമാനിച്ചത്. 5001 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് വിജു വേക്കോട്ട് രൂപ കലല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. നവംബര്‍ അവസാന വാരം മയ്യഴിയില്‍ വെച്ച് പുരസ്കാരം സമര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.പി.ഷാജു, കണ്‍വീനര്‍ നിധീഷ് നാറാത്ത്, എം.പ്രശാന്ത്, സി.എന്‍.അനൂപ്, പി.എല്‍.അമൃത ലാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: