തോട്ടപ്പള്ളി: തോട്ടപ്പള്ളി ഹാര്‍ബറില്‍ ഇന്ന് മണലെടുക്കാന്‍ എത്തുമെന്ന് ഐആര്‍ഇ സംഘവും എന്തു വില കൊടുത്തും തടയുമെന്ന് പ്രഖ്യാപിച്ച് മത്സ്യതൊഴിലാളി സംഘടനകളും. ഇതുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പോലീസുമായി ധീവരസഭാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ആലപ്പുഴ ഡിവൈഎസ്പിയുടെ സാന്നിദ്ധ്യത്തിലാണ് ചര്‍ച്ച നടന്നത്. മണലെടുക്കാന്‍ ഐആര്‍ഇ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നും അല്ലങ്കില്‍ ബലം യോഗിച്ച് മണല്‍ എടുക്കുമെന്നും പോലീസ് അറിയിച്ചതോടെ ചര്‍ച്ച ഉപേക്ഷിച്ച് ഇവര്‍ ഇറങ്ങി പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: