ചണ്ഡീഗഡ്: പഞ്ചാബ് തലസ്ഥാനമായ അമൃതസറില്‍ ഹിന്ദു സംഘര്‍ഷ് സേനാ ജില്ലാ പ്രസിഡന്റ് വിപന്‍ ശര്‍മ്മയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസമാണ് സംഭവം.
45 കാരനായ വിപിന്‍ ശര്‍മ്മയെ പട്ടാപ്പകലാണ് വെടിവച്ചുകൊന്നത്. തുരുതുരാ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് വീട്ടുമുറ്റത്ത് കുട്ടികള്‍ക്കൊപ്പം ഇരിക്കുകയായിരുന്ന ആര്‍എസ്എസ് നേതാവ് രവീന്ദ്രര്‍ ഗൊസെയ്നെ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ് സര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: