ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്കി. സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നെല്‍വയല്‍ ഉള്‍പ്പെടെയുള്ള അഞ്ഞൂറ് ഏക്കറോളം ഭൂമി നികത്താന്‍ അനുമതി നല്‍കിയത്.
നെല്‍വയല്‍ നികത്തുന്നതിന് ഉപാധികളും പരിസ്ഥിതി വകുപ്പ് മുന്നോട്ട് വച്ചു. നേരത്തെ നെല്‍വയല്‍ നികത്തുന്നതിന് അനുമതി തേടി പദ്ധതിയുടെ നടത്തിപ്പുക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി പദ്ധതി പ്രദേശത്തെ നെല്‍വയലുകളില്‍ കൃഷി നടന്നിട്ടില്ലെന്നായിരുന്നു പദ്ധതി നടത്തിപ്പുക്കാരുടെ വാദം.
എന്നാല്‍ നെല്‍വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തതിനെ തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം സംസ്ഥാന പരിസ്ഥിതി വകുപ്പിനോട് വിശദീകരണം തേടി. പദ്ധതി പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു സംസ്ഥാന പരിസ്ഥി വകുപ്പിന്റെ വിശദീകരണം. അതിനാല്‍ നെല്‍വയല്‍ നികത്താന്‍ അനുമതി നല്‍കാമെന്നും പരിസ്ഥിതി വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.
ഇതിനെ തുടര്‍ന്നാണ് നെല്‍വയല്‍ നികത്താന്‍ പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: