കുമളി(ഇടുക്കി): ജനവാസകേന്ദ്രത്തിലിറങ്ങിയ പുലി നായയെ കടിച്ചു കീറി. തിങ്കളാഴ്ച രാത്രി കുമളി സ്പ്രിങ്വാലി പുളിക്കപ്പറമ്പില്‍ സുകുമാരന്റെ നായയെയാണ് പുലി ആക്രമിച്ചത്. വീടിന്റെ പരിസരത്ത് പതുങ്ങിയിരുന്ന പുലി നായയുടെ മേല്‍ ചാടി വീണ് കടിച്ചു കീറി കൊല്ലുകയായിരുന്നു. നായയുടെ ശബ്ദം കേട്ട് വീട്ടുകാരും അയല്‍വാസികളും എത്തിയതോടെ പുലി ഇരുളിലേക്ക് പിന്‍വാങ്ങി.
നാട്ടുകാര്‍ ചുറ്റുപാടും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ അല്പസമയത്തിന് ശേഷം തിരികെയെത്തി കൊലപ്പെടുത്തിയ നായയുടെ ശരീരാവശിഷ്ടങ്ങള്‍ വീണ്ടും കടിച്ചു കീറി. നാട്ടുകാര്‍ ബഹളം ഉണ്ടാക്കിയതോടെ ഓടി മറഞ്ഞ പുലി മൂന്നാമതും തിരികെയെത്തിയതോടെ ജനങ്ങളും പരിഭ്രാന്തരായി.
പലതവണ മൃഗങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും പുലിയാണെന്ന് അധികമാര്‍ക്കും അറിവുണ്ടായിരുന്നില്ല. പുലി ചുറ്റി തിരിയുന്നത് മൂലം പകല്‍ സമയത്ത് പോലും കൃഷിയിടങ്ങളിലേക്ക് പോകാന്‍ ആളുകള്‍ പേടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: